വഖഫ് നിയമഭേദ​ഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണം ; കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ

Kerala Eranakulam

കൊച്ചി: വഖഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി പാർലമെന്റിൽ വോട്ട് ചെയ്യണമെന്ന് കേരളത്തിലെ എംപിമാരോട് അഭ്യർത്ഥിച്ച് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ കെസിബിസി പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. ബില്ല് പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെടുന്നത്. വഖഫ് നിയമത്തിലെ ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം. മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർ വാദം ഉന്നയിക്കത്തക്കവിധം വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം’ – കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *