പത്തനംതിട്ട – ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള സ്പെഷ്യൽ എന്റോൾമെന്റ് ക്യാമ്പ് ജില്ലയിൽ മാർച്ച് 31 ന് രാവിലെ 10 മുതൽ ഒന്ന് വരെ നടക്കും. തിരുവല്ല, റാന്നി, ആറ•ുള, കോന്നി, അടൂർ മണ്ഡലങ്ങളുടെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തിൽ അതത് മണ്ഡലങ്ങളിലെ താലൂക്ക് ഓഫീസുകളിലാണ് ക്യാമ്പെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് ഉള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്, വിലാസം തെളിയിക്കുന്ന രേഖ, വോട്ട് ചേർക്കേണ്ട വ്യക്തിയുടെ വീട്ടിലെ മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് നമ്പർ/ അയൽവാസിയുടെ വോട്ടർ ഐ.ഡി നമ്പറോ കരുതണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

