ക്ഷയരോഗ ദിനാചരണ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

Health

പത്തനംതിട്ട – ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം റാന്നിയിൽ നിർവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷനായി. ബോധവൽക്കരണ റാലി റാന്നി ഡി.വൈ.എസ്.പി. ആർ ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവല്ല സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ റ്റി. ബി. സെന്റർ റെസ്പിറേറ്ററി മെഡിസിൻ ജൂനിയർ കൺസൾട്ടന്റ് ഡോ. എസ്. നിയാസ് ഷാ വിഷയാവതരണം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ലിന്റാ ജോസഫ് ദിനാചരണ പ്രതിജ്ഞ ചൊല്ലി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജേക്കബ് സ്റ്റീഫൻ, അംഗം നയന സാബു, ജില്ലാ ടി.ബി ഓഫീസർ ഡോ. കെ. എസ് നിരൺ ബാബു, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ എസ് . ശ്രീകുമാർ, വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ലേഖ തോബിയാസ്, ഹെൽത്ത് സൂപ്പർവൈസർ എം കെ രാജു , റ്റി ബി അസോസിയേഷൻ അംഗം കെ.വി ജോൺസൻ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *