അനുമതി നൽകിയത് സിപിഎം സർക്കാർ.. കൊടികുത്തിയതും സിപിഎം !!

Alappuzha Kerala

ചെങ്ങന്നൂർ – വെണ്മണി പഞ്ചായത്തിലെ മണ്ണെടുപ്പ് വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന സർക്കാർ സിപിഎം നടപടികൾക്കെതിരെ ബിജെപി പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് ബിജെപി ജനപ്രതിനിധികൾ പ്രതിഷേധിച്ചു. ഇവിടെ മണ്ണ് എടുപ്പിന് അനുമതി നൽകിയത് സിപിഎം സർക്കാരാണെന്നിരിക്കെ കൊടികുത്തിയിരിക്കുന്നതും സിപിഎം തന്നെ.

വെൺമണി പഞ്ചായത്തിൽ നാലാം വാർഡിൽഏറ്റവും ഉയർന്ന പ്രദേശമായ ചാങ്ങമല എന്ന സ്ഥലത്ത് വ്യവസായ പാർക്ക് എന്ന വ്യാജേന നടത്തുവാൻ പോകുന്ന വ്യാപകമായ മണ്ണ് ഖനനത്തിനെതിരെ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് ജനപ്രതിനിധികൾ പ്രതിഷേധ ധർണ നടത്തി.

രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശമാണ് ചാങ്ങമല എന്നിരിക്കെ ചാങ്ങമലയിലെ പ്രദേശവാസികളെയും താഴത്തമ്പലം, ശാർങക്കാവ് എന്നിവിടങ്ങളിലെ ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന മണ്ണ് കടത്തിനെതിരെയാണ് ബിജെപി ജനപ്രതിനിധികൾ പ്രതിഷേധവുമായി പഞ്ചായത്ത് പടിക്കൽ സമരം നടത്തിയത്.

പാർലമെന്ററി പാർട്ടി ലീഡർ മനോഹരൻ മണക്കാല പ്രതിഷേധധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൂര്യ അരുൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാധമ്മ .സി, ഉമാദേവി, മനോജ് എം മുരളി എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *