തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായി ഇന്നലെ മാത്രം അറസ്റ്റിലായത് 251 പേരാണ്. കേരളമാകമാനം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി സംശയിച്ച് 2765 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 236 കേസുകളു രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (38.756 ഗ്രാം), കഞ്ചാവ് (24.683 കി.ഗ്രാം), കഞ്ചാവ് ബീഡി (168 എണ്ണം) എന്നിവ പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടുതൽ പരിശോധനകൾ തുടരും.
പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. നമ്പറിൽ വിളിക്കുന്ന വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.


