ന്യൂഡൽഹി – ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 36 മത് തിരുവോത്സവം 2025 മെയ് 10 മുതൽ 17 വരെ തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിലും മുഖ്യ കാർമ്മികത്വത്തിലും നടക്കുകയാണ്. ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനുള്ള വിശേഷാൽ പൂജാവിധികൾക്കൊപ്പം വലിയൊരു സാമൂഹിക സംഗമവും കലാ സാംസ്കാരിക ആഘോഷവുമായി ഇത്തവണത്തെ ഉത്സവം ഗംഭീരമായി കൊണ്ടാടാനാണ് തീരുമാനിച്ചിരിക്കുന്നത്. എട്ടു ദിവസത്തെ ഉത്സവ പരിപാടികൾ മെയ് 8 നു വ്യാഴാഴ്ച ലക്ഷാർച്ചന, കളഭാഭിഷേകം എന്നിവയുടെ 10 നു ശനിയാഴ്ച കൊടിയേറി, 17 ശനിയാഴ്ച ആറാട്ടും പുഷ്‌പാഭിഭേഷകവും പ്രതിഷ്ഠാദിന ആഘോഷവും, 18 നു ഞായറാഴ്ച സൗരാഗയാത്രിഹോമവും ( സുകൃതഹോമം ) നടത്തി പര്യവസാനിക്കും.
സനാതന ധർമ്മ സംരക്ഷകരായ വിവിധ പ്രദേശങ്ങളിലെ ഭക്തജനങ്ങളുടെ വലിയ താൽപ്പര്യം കണക്കിലെടുത്ത്, ഒരു ദിവസത്തെയും പൂജാ ചടങ്ങുകൾ വഴിപാടായി കുറിയെടുത്ത് നടത്തുകയാണ് ചെയ്യുന്നത്.

ഈ വർഷത്തെ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങുകൾ.
* തന്ത്രി മുഖ്യന്റെ നേതൃത്വത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം 08 05 2025 വ്യാഴാഴ്ച രാവിലെ
* ശുദ്ധിപൂജകൾ
* ബ്രഹ്മകലശം , 301 പരികലശം
* അങ്കുരാർപ്പണം ( നവധാന്യ വിതാനം )
* കൊടിയേറ്റം
* ഉത്സവബലി
* യതീശ്വര പൂജ
* വിശേഷാൽ സർപ്പ പൂജ
* പള്ളിവേട്ട
* ആറാട്ട്, കൊടിയിറക്കം, പ്രതിഷ്ഠാ ദിനാഘോഷം
* ഗുരുവായൂരപ്പന് പുഷ്‌പാഭിഷേകം
* സൗരാഗയാത്രി ഹോമം/ സുകൃതഹോമം
കൂടുതൽ വിവരങ്ങൾക്ക് – 011 35595174 , 43093910 , mob . 8368130663


