ആദരാഞ്ജലികൾ..
പന്തളം – അടൂർ കരുവാറ്റയിലെ കൊല്ലരേത്ത് പുത്തൻ വീട്ടിൽ ശ്രീ. തോമസ് മാണി (72) അന്തരിച്ചു . സംസ്കാരം 2025 മാർച്ച് 12 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് അടൂർ കരുവാറ്റയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും. പരേതൻ പന്തളം എൻഎസ്എസ് കോളേജിലെ 1969 – 72 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു. ഗോവ ഗവർണ്ണർ ബഹുമാനപ്പെട്ട പിഎസ് ശ്രീധരൻ പിള്ള സാറിന്റെ ക്ലാസ്സ്മേറ്റ്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു പ്രിയ സുഹൃത്തിന്റെ വേർപാടിൽ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് വേണ്ടി സി. ശിവദാസ് ഇലവുംതിട്ട പ്രാർത്ഥനകളോടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.
ഭാര്യ – ആഗ്നസ് തോമസ് , മക്കൾ – ജിഫ്‌റ്റി, അന്ന , മരുമക്കൾ – നിബു ബേബി, റൂബിൻ ചാക്കോ


1969 – 72 batch
What do you feel about this post?
Like
Love
Happy
Haha
Sad

