പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം ; കേന്ദ്രസർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 3 ശതമാനം ഡിഎ കൂട്ടി

India

ന്യൂഡൽഹി : ദസറ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ മൂന്ന് ശതമാനം ഡിഎ വര്‍ധിപ്പിച്ചു. 55 ശതമാനത്തില്‍ നിന്നും ഡിഎ 58 ശതമാനമാക്കി ഉയര്‍ത്തി. രാജ്യത്തെ ഏകദേശം ഒരു കോടിയോളം വരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിയ്‌ക്കും. 2025 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ ശമ്പള വർദ്ധന നടപ്പാക്കും.. ഈ വർഷം ആദ്യം, മാർച്ചിൽ സർക്കാർ ഡിഎയിൽ 2% വർദ്ധനവ് അംഗീകരിച്ചിരുന്നു. ഇതോടെ ഡി എ 53% ൽ നിന്ന് 55% ആയി ഉയർന്നിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *