കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ).

Kerala Trivandrum
Print Friendly, PDF & Email

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ).

യോഗ്യത: GNM / BSc Nursing / Post Basic BSc Nursing / MSc Nursing

MSc നഴ്സിംഗ് ഉള്ളവർക്ക് ആശുപത്രികളിലും മറ്റുള്ളവർക്ക് എൽഡർലി കെയർ ഹോമുകളിലും ആയിരിക്കും നിയമനം.

പ്രവൃത്തി പരിചയം : ചുരുങ്ങിയത് ഒരു വർഷം

IELTS പരീക്ഷയിൽ 6.0 സ്കോർ അല്ലെങ്കിൽ OET പരീക്ഷയിൽ C ഗ്രേഡ് നേടിയിരിക്കണം

ഉയർന്ന പ്രായ പരിധി: 35 വയസ്സ്

തെരഞ്ഞെടുക്കുന്നവർക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം നൽകും. പരിശീലന കാലത്തു 15000 രൂപ വീതം സ്റ്റൈപെൻഡും നൽകും.

ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താൽപ്പര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ – പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, IELTS/OET score sheet എന്നിവ മാർച്ച് 15 നു മുൻപ് EU@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

Leave a Reply

Your email address will not be published. Required fields are marked *