വലഞ്ചുഴി ക്ഷേത്രത്തിന് സമീപം കുളിക്കുന്നതിനിടെ അച്ചൻകോവിലാറ്റിൽ വീണ് ജൂവലറി ഉടമ മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കുളിക്കുന്നതിനിടെ അച്ചൻകോവിലാറ്റിൽ കാൽവഴുതി വീണ് ജൂവലറി ഉടമ മരിച്ചു. പത്തനംതിട്ട നഗരത്തിൽ പ്രവർത്തിക്കുന്ന ഉഷ ജൂവലറി ഉടമ താഴെവെട്ടിപ്രം അശോക ഭവനിൽ ജെ. മുരുകൻ (59) ആണ് മരിച്ചത്. ബുധൻ വൈകിട്ട് നാലോടെ വലഞ്ചുഴി ക്ഷേത്രത്തിന് സമീപം കടവിൽ ഭാര്യയുമൊത്ത് തുണി കഴുകുന്നതിനായി എത്തിയതാണ്. വീട്ടിൽ സഹായത്തിന് നിൽക്കുന്ന യുവതിയുമുണ്ടായിരുന്നു. തുണി കഴുകിയ ശേഷം കുളിക്കുന്നതിനിടെയാണ് മുരുകൻ കാൽവഴുതി വീണത്. വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. അഗ്‌നി രക്ഷ സേനയുമെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം മോർച്ചറിയിൽ.

ഭാര്യ: രജനി. മക്കൾ: ആശ, അർച്ചന, അരുൺകുമാർ.

Leave a Reply

Your email address will not be published. Required fields are marked *