ഹോമിയോപ്പതി വന്ധ്യതാ നിവാരണ സ്‌ക്രീനിംഗ് ക്യാമ്പ്

Health Pathanamthitta

പന്തളം – ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യതാ നിവാരണ പദ്ധതി ജനനിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന്റെയും വന്ധ്യത സ്‌ക്രീനിംഗ് ക്യാമ്പിന്റെയും ഉദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിർവഹിച്ചു.

വന്ധ്യത ചികിത്സ ഹോമിയോപ്പതിയിൽ എന്ന വിഷയത്തിൽ ജനനി മെഡിക്കൽ ഓഫീസർ (എൻ എ എം ) ഡോ ജി വിനിത ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ജനനി ജോയിന്റ് കൺവീനർ ഡോ എ ജെ റാബിയ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ ശ്രീകുമാർ, അംഗങ്ങളായ വി പി വിദ്യാധരപണിക്കർ, ബി പ്രസാദ് കുമാർ, പ്രിയ ജ്യോതികുമാർ, എ . കെ .സുരേഷ്, ബി ശരത്കുമാർ, അംബിക ദേവരാജൻ, ശ്രീവിദ്യ, പൊന്നമ്മ വർഗീസ് പന്തളം തെക്കേക്കര എപിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ സുമി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *