ജാഗ്രതാ സമിതി ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു

Pathanamthitta

പത്തനംതിട്ട – ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഗ്രതാ സമിതി ജില്ലാതല ശിൽപശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ചെന്നീർക്കര, കൊറ്റനാട് ഗ്രാമപഞ്ചായത്തുകൾക്ക് മികച്ച പഞ്ചായത്തുതല ജാഗ്രതാ സമിതി അവാർഡ് ലഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അധ്യക്ഷനായി. ജാഗ്രത സമിതി പ്രവർത്തനങ്ങൾ സംബന്ധിച്ച് ദിശ ഡയറക്ടർ അഡ്വ.എം .ബി ദിലീപ് കുമാർ ക്ലാസ് നയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാതല ജെൻഡർ റിസോഴ്സിന്റെ ഭാഗമായാണ് ജാഗ്രതസമിതികൾ ശക്തിപ്പെടുത്തുന്നതിന് ശിൽപശാല സംഘടിപ്പിച്ചത്. സത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും പദവിയും ഉറപ്പാക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് തദ്ദേശ സ്ഥാപന ഇടപെടലിലൂടെ പരിഹാരം കാണുന്നതിനുമാണ് ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ജി. ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ വനിത ശിശു വികസന ഓഫീസർ നീത ദാസ്, വനിതാ സംരക്ഷണ ഓഫീസർ എ നിസ, കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഡോ. അമല മാത്യു തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *