ഗോവർദ്ധിനി 2024 -2025 ; കാലിത്തീറ്റ വിതരണം ചെയ്തു

Pathanamthitta

പത്തനംതിട്ട – മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതി ഗോവർദ്ധിനി 2024 -2025 ന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. അറുകാലിക്കൽ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ സബ്‌സിഡി കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 70 കന്നുകുട്ടികൾക്കാണ് കാലിതീറ്റ വിതരണം ചെയ്തത്. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *