ഏഴംകുളം പാലം കാൽനടയാത്രയ്ക്കായി തുറന്ന് കൊടുക്കും: ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta
Print Friendly, PDF & Email

അടൂർ – ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോൺക്രീറ്റ് പൂർത്തീകരിച്ച് ഫെബ്രുവരി അവസാനം കാൽ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കജശയായിരുന്നു അദ്ദേഹം. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, അംഗങ്ങളായ ബാബു ജോൺ, രജിത ജയ്സൺ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *