കടക്ക് മുന്നിൽ വന്നിരുന്ന് മദ്യപിക്കാൻ പിരിവ് ; മദ്യപന്റെ പ്രവർത്തി തടഞ്ഞ വീട്ടമ്മയെയും ഭർത്താവിനെയും മർദ്ദിച്ച പ്രതി അറസ്റ്റിൽ

Crime

പത്തനംതിട്ട : കടക്ക് മുന്നിൽ വന്നിരുന്ന കടയിൽ വരുന്നവരോടൊക്കെ 50, 100 മദ്യപിക്കാൻ പണം ചോദിച്ചത് തടഞ്ഞതിന്, കട നടത്തുന്ന സ്ത്രീയെയും ഭർത്താവിനെയും കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത മദ്യപാനിയായ പ്രതിയെ പോലീസ് പിടികൂടി. മൈലപ്ര ചീങ്കൽതടം കറ്റാടി പൂവണ്ണത്തിൽ പി.ജി.അനിൽ(51) ആണ് അറസ്റ്റിലായത്. ഇയാൾ നേരത്തെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കൂടി പ്രതിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മൈലപ്ര സ്വദേശിനിയാണ് പരാതിക്കാരി. ഇവരും ഭർത്താവും നടത്തുന്ന ബേക്കറിയോട് ചേർന്നുള്ള പച്ചക്കറി കടയിൽ വരുന്നവരോട് കടക്ക് മുന്നിൽ വന്നിരുന്ന് പ്രതി മദ്യപിക്കാൻ പണം ചോദിക്കുന്നത് തടഞ്ഞതിലുള്ള വിരോധം കാരണമാണ് അതിക്രമം കാട്ടിയത്. നാരങ്ങാവെള്ളം എടുത്തു കൊണ്ടിരുന്ന സ്ത്രീയെ അസഭ്യം വിളിച്ചുകൊണ്ട് പ്രതി ദേഹത്ത് കയറി പിടിക്കുകയായിരുന്നു. തടസം പിടിച്ച ഭർത്താവിനെ ചീത്ത വിളിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. കടയിൽ വന്നവരുടെയും ബസ് കയറാൻ നിന്നവരുടെയും മുന്നിലുള്ളതായിരുന്നു അതിക്രമം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *