ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി നിയോജകമണ്ഡലത്തിൽ ബി.ജെ.പി ക്ക് ഇത്തവണ ചരിത്രവിജയം. പതിറ്റാണ്ടിലേറെ കാലം കോൺഗ്രസും പിന്നീട് ആംആദ്മി പാർട്ടിയും കൈവശംവെച്ചിരുന്ന മണ്ഡലമാണ് മുൻ ഡൽഹി മുഖ്യമന്ത്രിയും ആർഎസ്എസിലൂടെ വന്ന് ബിജെപി മുഖ്യമന്ത്രി വരെയായ സാഹിബ് സിങ് വർമയുടെ മകനായ പർവേശ് വർമയിലൂടെ ബിജെപി പിടിച്ചെടുത്തത്. അതും കെജ്‌രിവാളിനെ തറപറ്റിച്ചു.
ആംആദ്മിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാളും മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതുമായിരുന്നു പർവേശ് വർമയുടെ എതിർസ്ഥാനാർഥികൾ. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ ആംആദ്മിയുടെ ‘വന്മരം’ സാക്ഷാൽ കെജ്‌രിവാളിനെതിരേ പർവേശ് വർമ അട്ടിമറിജയം നേടുകയായിരുന്നു. 4089 വോട്ടുകൾക്കാണ് പർവേശ് വർമ കെജ്‌രിവാളിനെ തറപറ്റിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായ സന്ദീപ് ദീക്ഷിത് നേടിയ 4568 വോട്ടുകൾ പിടിച്ചതും ബി.ജെ.പി. വിജയത്തിൽ നിർണായകമായി.
ഡൽഹി മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായിരുന്ന സാഹിബ് സിങ് വർമയുടെ മകനാണ് 47-കാരനായ പർവേശ് വർമ. എം.ബി.എ. ബിരുദധാരിയായ അദ്ദേഹം 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യിൽ സജീവമാകുന്നത്. 2013-ൽ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ പർവേശ് വർമ അതേവർഷം മെഹ്രൗളി മണ്ഡലത്തിൽനിന്ന് ബി.ജെ.പി. ടിക്കറ്റിലേക്ക് മത്സരിക്കുകയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. 2014-ൽ ഡൽഹി വെസ്റ്റിൽനിന്ന് അദ്ദേഹം ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ ഡൽഹിയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി പർവേശ് വർമ വീണ്ടും വെസ്റ്റ് ഡൽഹിയിൽനിന്ന് എം.പി.യായി.
ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള അദ്ദേഹം എത്താനുള്ള സാദ്ധ്യതയും ഏറെയാണ്. ഡൽഹിയിലെ ഷാലിമാർ ബാഗിൽ നിന്നുള്ള എംഎൽഎ ആയിരുന്നു അദ്ദേഹത്തിൻറെ പിതാവ് സാഹിബ് സിങ് വർമ്മ .


