യുവപ്രതിഭാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

Kerala Trivandrum

തിരുവനന്തപുരം – ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തി യുവതയ്ക്ക് പ്രചോദനമായ യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പുരസ്‌കാരത്തിനായി നാമനിർദേശം നൽകുകയോ സ്വമേധയാ അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്ക് 15000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ നൽകാം. അവസാന തീയതി: ഫെബ്രുവരി എട്ട്. വിലാസം: കേരള സംസ്ഥാനയുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33. ഫോൺ 0471-2308630

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *