പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ.

Kerala Pathanamthitta

പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ.

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 30 ന് രാവിലെ 9 മണി മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇൻ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി പാസായിരിക്കണം. ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുൻപരിചയം നിർബന്ധമില്ല. ഫോൺ: 9495981763

വനിത കമ്മിഷൻ സിറ്റിംഗ് നവംബർ 24 ന് തിരുവല്ലയിൽ
വനിത കമ്മിഷൻ പത്തനംതിട്ട ജില്ലാതല സിറ്റിംഗ് നവംബർ 24 ന് രാവിലെ 10 മുതൽ തിരുവല്ല വൈഎംസിഎ ഹാളിൽ നടക്കും.

ജില്ലാ ആസൂത്രണ സമിതി യോഗം നവംബർ 24 ന്
ജില്ലാ ആസൂത്രണ സമിതി യോഗം നവംബർ 24 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

വാഹന ലേലം
പത്തനംതിട്ട ജില്ലയിൽ നർക്കോട്ടിക് സംബന്ധമായ കേസുകളിൽ ഉൾപ്പെട്ടതും കോടതികളിൽ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിക്ക് കൈമാറിയിട്ടുളളതും ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളളതുമായ ആറുലോട്ടുകളിൽ ഉൾപ്പെട്ട ആറ് വാഹനങ്ങൾ ഡിസംബർ ഒന്നിന് ഓൺലൈനായി വിൽപന നടത്തും. ലേലത്തിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർക്ക് www.mstcecommerce.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ : 0468 2222630.

വിജ്ഞാപനം
വളളിക്കോട് വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ റിക്കാർഡുകൾ എന്റെ ഭൂമി പോർട്ടലിലും ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും (മണിമല കിഴക്കേതിൽ, വളളിക്കോട്, വളളിക്കോട് പഞ്ചായത്ത് ഓഫീസിന് എതിർവശം ) പരിശോധനയ്ക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് htttpts://entebhomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. റിക്കാർഡുകളിൽ പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം അടൂർ റീസർവെ സൂപ്രണ്ടിന് ഫോറം നമ്പർ 160 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. നിശ്ചിത സമയത്തിനുളളിൽ അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുളള ഭൂവുടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം അനുസരിച്ച് ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കും.

അംശദായ കുടിശിക അടയ്ക്കാൻ അവസരം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരിൽ അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയ തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി നവംബർ 26 ന് അവസാനിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങൾ ആധാർകാർഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഓഫീസിൽ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2327415.

ട്രെയിനി സ്റ്റാഫ് ; കൂടിക്കാഴ്ച 30 ന്
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 30 ന് രാവിലെ ഒൻപത് മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇൻ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി പാസായിരിക്കണം. ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്‌റ്റ്വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുൻപരിചയം നിർബന്ധമില്ല. ഫോൺ: 9495981763.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ ; കൂടികാഴ്ച 22 ന്

വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 22ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.യോഗ്യത – ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എസ്.സി ബിരുദവും (55ശതമാനം മാർക്കോടെ പാസ് ആയിരിക്കണം) നെറ്റും.

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന ഓഫീസ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗോത്ര വർഗക്കാരുടെ ഇടയിൽ പ്രസവാനന്തര പരിചരണം, ആശുപത്രികളിൽ പ്രസവം നടത്തുന്നതിന്റെ പ്രാധാന്യം, സ്ത്രീ സംരക്ഷണനിയമങ്ങൾ എന്നീ വിഷയങ്ങളിൽ ഗവി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഫോറെസ്റ്റ് ഫീൽഡ് ഓഫീസർ അമീർ ഷാ ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു.അബ്ദുൽ ബാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വനിതാ സംരക്ഷണ ഓഫീസർ എ നിസ, വാർഡ് മെമ്പർ ഗംഗമ്മ മുനിയാണ്ടി, ആശ പ്രവർത്തക ജംല റാണി, കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഡോ. അമല മാത്യു , മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ ശുഭശ്രീ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസിലെയും വനിതാ സംരക്ഷണ ഓഫീസിലെയും ജീവനക്കാർ ഗാർഹിക പീഡനം പ്രമേയമാക്കി തീം ഷോ അവതരിപ്പിച്ചു.

അവലോകന യോഗം
നവകേരളം കർമ്മ പദ്ധതിയിലെ ലൈഫ്,ആർദ്രം, വിദ്യാകിരണം, ഹരിത കേരളം തുടങ്ങിയ മിഷനുകളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും മാർച്ച് 31 നകം നടപ്പാക്കേണ്ട തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായും നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി. എൻ. സീമ, സംസ്ഥാന മിഷൻ ടീം അംഗങ്ങൾ, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരളം എന്നീ മിഷനുകളുടെ സംസ്ഥാനതല ചുമതലക്കാരും നവംബർ 22 ന് പത്തനംതിട്ട ജില്ലയിൽ സന്ദർശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ നവകേരളം കർമ്മപദ്ധതി ജില്ലാമിഷൻ അവലോകന യോഗം നടക്കും. യോഗത്തിൽ നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, ജില്ലാ കളക്ടർ എ.ഷിബു, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ടെൻഡർ
പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് ഡിസംബർ മുതൽ ഒരു വർഷത്തേക്ക് കാർ /ജീപ്പ് (എസി) പ്രതിമാസ വാടകയക്ക് നൽകുവാൻ താത്പര്യമുളള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ന് വൈകുന്നേരം മൂന്നുവരെ. ഫോൺ : 04734 256765.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *