വിദ്യാഭാരതി ” ദൃശ്യം 2025 ” ഫെബ്രുവരി 1 ശനിയാഴ്ച ആറന്മുളയിൽ

Pathanamthitta Music

ആറന്മുള – ഭാരതീയ സംസ്കാരത്തിനും, പാരമ്പര്യത്തിനും അനുയോജ്യമായ വിദ്യാഭ്യാസരീതിയാണ് വിദ്യാഭാരതി സ്‌കൂളുകളിൽ സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തിലൂടെ വ്യക്തിനിർമാണം ,വ്യക്തിയിലൂടെ സാമൂഹ്യ പരിവർത്തനം, സമൂഹത്തിലൂടെ രാഷ്ട്രനിർമ്മാണം ഇതാണ് വിദ്യാഭാരതിയുടെ പ്രഖ്യാപിത ലക്ഷ്യം. വിദ്യാർത്ഥികളുടെ സർവ്വാംഗീണ വികാസത്തിനായി യോഗ, സംഗീതം, സംസ്കൃതം, ശാരീരികം, നൈതികം എന്നീ വിഷയങ്ങൾ അടങ്ങിയ “പഞ്ചാംഗ ശിക്ഷണ പദ്ധതി ക്ക്” ആണ് വിദ്യാഭാരതി സ്‌കൂളുകളിൽ രൂപം നൽകിയിരിക്കുന്നത്.

പത്തനംതിട്ടയിലെ ഭാരതീയ വിദ്യാ നികേതൻ സ്‌കൂളുകളുടെ ജില്ലാ കലോത്സവം “ദൃശ്യം 2025 ” എന്ന പേരിൽ ഫെബ്രുവരി 1 ശനിയാഴ്ച ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്‌കൂളിൽ വെച്ച് നടക്കുകയാണ്. സ്‌കൂൾ ട്രസ്റ്റിയും, പൊതു പ്രവർത്തകനുമായ ശ്രീ. അജയകുമാർ വല്ലുഴത്തിൽ ദീപം തെളിയിക്കും. പത്തനംതിട്ടയിലെ മുതിർന്ന മിമിക്രി കലാകാരനായ ശ്രീ താജ് പത്തനംതിട്ട ഉദ്ഘാടകനായി പരിപാടിയിൽ പങ്കെടുക്കും. സ്‌കൂളുകളിലെ കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ വേദികളിൽ അരങ്ങേറും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *