കോട്ടാങ്ങാൽ പടയണി ; വാഹന പാർക്കിംഗ് ക്രമീകരണം ശ്രദ്ധിക്കുക.

Kerala Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി – മകരമാസരാവിൽ മണിമലയാറിൻ്റെ കരക്കാരിൽ ആവേശം വിതറി ഇന്നലെ കുളത്തൂർ കരയുടെ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. തുടർന്ന് പഞ്ച കോലങ്ങൾ കളത്തിൽ എത്തി. രാത്രി 11 ന് ആരംഭിച്ച പടയണി ചടങ്ങുകൾ രാത്രി ഒരുമണിയോടെ അവസാനിച്ചു. ഇന്ന് കോട്ടാങ്ങൽക്കരക്കാരുടെ ഗണപതിക്കോലം കളത്തിൽ എത്തും. മത്സര ബുദ്ധിയോടെയുള്ള പടയണി അവതരണമാണ് കോട്ടാങ്ങൽ പടയണിയുടെ മികവ് വർദ്ധിപ്പിക്കുന്നത്. ഗണപതിക്കോലം കളത്തിലേക്ക് ചുവടുകൾ ചവിട്ടി, തുള്ളി ഉറഞ്ഞു എഴുന്നെള്ളുന്നത് കാണികളിൽ ആവാച്യമായ അനുഭൂതി സൃഷ്ടിക്കുന്നു. ഗണപതിക്കോലത്തിനുള്ള കാപ്പൊലി ‘ കരക്കാരിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. കരക്കാർ ഇരു വശത്തു നിരന്നു നിന്ന് ചൂട്ടു കറ്റകൾ ഉയർത്തി ആർപ്പു വിളികളോടെ കോലത്തെ വരവേറ്റു കളത്തിലേക്ക് കൊണ്ട് വരുന്നതിനാണ് കാപ്പൊലി എന്ന് പറയുന്നത്. വിനോദം ഉൾപ്പെടുത്തിയിട്ടുള്ള അവതരണമാണ് ഗണപതിക്കോലത്തിന്റെ പ്രത്യേകത. ഫെബ്രുഅവരി 1,2 അടവി, പള്ളിപ്പാന എന്നിവ നടക്കും. ഫെബ്രുവരി 3,4 തീയതികളിൽ വലിയ പടയണിയും നടക്കും.

മണിമലയാറിൻ്റെ തീരത്തായ് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഭദ്രകാളി ക്ഷേത്രം ആണ് കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം. മദ്ധ്യതിരുവിതാംകൂറിൽ തന്നെ ഏറ്റവും പ്രശസ്തമായ പടയണി നടക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നായതുകൊണ്ട് തന്നെ കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം വളരെ പ്രശസ്തമാണ്.

*ഐതിഹ്യം
യുദ്ധ വിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി . ദാരിക നിഗ്രഹത്തിന്‌ ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവൻറെ ഭൂതഗണങ്ങളും വാദ്യമേളങ്ങളും തുള്ളലുകളും ഹാസ്യ സംവാദങ്ങളും നടത്തിയത്രെ. കാളി ശാന്തയായതോടെ നാശത്തിൻറെ നടുക്കൽ നീങ്ങി സമൂഹത്തിൽ നന്മയുടെ പ്രകാശം പരന്നു. കാലക്രമത്തിൽ നന്മ കൊതിച്ച നാട്ടുകൂട്ടങ്ങൾ പച്ചത്തപ്പു കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നാണ്‌ ചരിത്രം. അങ്ങനെ കരനാഥന്മാരുടെ തണലിൽ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി. പത്തനംതിട്ട ജില്ലയുടെ അനുഷ്ഠാന കലാരൂപമാണ് പടയണി അഥവാ പടേനി.

*കോട്ടാങ്ങൽ പടയണിയുടെ വാഹന പാർക്കിംഗ് ക്രമീകരണം ശ്രദ്ധിക്കുക.
കുളത്തൂർ മൂഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ:
പാർക്കിംഗ് ഗ്രൗണ്ട് 1:
പുത്തൂർ പടി സ്വകാര്യ വ്യക്തിയുടെ വസ്തു .
പാർക്കിംഗ് 2 .
തുണ്ടിയപ്പാറ കവലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലം.
മണിമല, ചുങ്കപ്പാറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ട് 3 . കോട്ടാങ്ങൽ കവലയിൽ സ്വകാര്യ വ്യക്തി സ്ഥലം.
പാർക്കിംഗ് ഗ്രൗണ്ട് 4 ദേവസ്വം വസ്തു ., കോട്ടാങ്ങൽ കവലയിലെ ഗോപുരം കയറി രണ്ട് ഗ്രൗണ്ടിലും വാഹനം പാർക്ക് ചെയ്യാം.
പാർക്കിംഗ് ഗ്രൗണ്ട് 5.
കോട്ടാങ്ങൽ ഇടയാടിപ്പടി – പള്ളി റോഡിൽ (അമിറ്റി മോട്ടോർ ഷെഡിന് പുറക് വശം) സ്വകാര്യ വ്യക്തിയുടെ വസ്തു .
പാർക്കിംഗ് 6.
തുണ്ടിയപ്പാറ- കാടീക്കാവ് റോഡിന് ഒരു വശത്ത് മാത്രം.

തിരക്കും അനാവശ്യ വാക്കുതർക്കങ്ങളുമൊക്കെ ഒഴിവാക്കാൻ സംഘാടകർ നിശ്ചയിച്ചിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

@ ഷാനവാസ് പുളിക്കൽ, അബുദാബി

Leave a Reply

Your email address will not be published. Required fields are marked *