തിരുവല്ല – കുറ്റൂർ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ വാർഷികം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് അനുരാധ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ അധ്യക്ഷയായി. ഭരണഘടന ആമുഖം പ്രസിഡന്റ് അനുരാധ സുരേഷ് സെക്രട്ടറി സുനിത ആർ. പണിക്കർക്ക് കൈമാറി. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ സ്‌കൂൾ കുട്ടികളുടെ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. റ്റി. എബ്രഹാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ ആർ. നായർ, മെമ്പർമാരായ പ്രവീൺ കുമാർ, സാറാമ്മ വറുഗീസ്, ശ്രീവല്ലഭൻ നായർ, കുറ്റൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, ടീച്ചർ സെലിൻ മേരി, ലൈബ്രറി കമ്മിറ്റി അംഗം സുനിൽ വെൺപാല, ഗ്രന്ഥശാല ലൈബ്രേറിയൻ പ്രിയദർശിനി, കുടുംബശ്രീ ചെയർപേഴ്‌സൺ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


