പത്തനംതിട്ട – ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നും വിരമിച്ചവരെയും പരിഗണിക്കും.
പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജനുവരി 27ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിൽ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെയാണ് സേവന സമയം. ഫോൺ – 0468 2322762.


