ഒന്നിച്ചിരുന്നു മദ്യപിച്ചപ്പോൾ ഉണ്ടായ വഴക്ക് ; അവസാനം അടിയായി ; ഹിറ്റാച്ചി ഡ്രൈവർ അടിയേറ്റു മരിച്ചു

Crime

പത്തനംതിട്ട: ഒരുമിച്ചിരുന്ന മദ്യപിച്ച സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിനൊടുവിൽ ഹിറ്റാച്ചി ഡ്രൈവർ മർദനമേറ്റു മരിച്ചു. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി കൂടൽ പോലീസ്. കൂടൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒന്നാംകുറ്റിയിൽ ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. കഞ്ചോട് അയലത്ത് വീട്ടിൽ മനുവാ(36)ണ് മരിച്ചത്. ഒന്നാംകുറ്റി കരയോഗമന്ദിരത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദിനെ കൂടൽ പോലീസ് കുമ്പഴയിൽ നിന്ന് പിടികൂടുകയായിരുന്നു.

വീട്ടിൽ ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസം. ഇയാളുടെ അമ്മയും സഹോദരിയും അമേരിക്കയിലാണ്. ഇന്നലെ രാത്രി മുതൽ ഇവിടെ വച്ച് മനുവും ശിവപ്രസാദും ചേർന്ന് മദ്യപിക്കുകയായിരുന്നു. പുലർച്ചെയാണ് വാക്കുതർക്കവും മർദനവും ഉണ്ടായത്. അടിയേറ്റ് വീണ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആംബുലൻസിൽ കയറ്റി പത്തനാപുരം ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചത്. മനു മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ശിവപ്രസാദ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. മനുവിന്റെ ദേഹമാസകലം മുറിവുകളും പരുക്കുകളുമുണ്ട്. തലയിലും മുറിവുണ്ട്. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *