” രവിപ്രഭ ” ഫെബ്രുവരി അഞ്ചിന് : നോർക്ക റൂട്ട്‌സിൽ പ്രവാസി സംഘടനകളുടെ യോഗം ചേർന്നു

Kerala Trivandrum

തിരുവനന്തപുരം: ബഹ്റൈൻ രാജാവ് പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) നൽകി ആദരിച്ച പ്രവാസി വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. ബി. രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരമൊരുക്കുന്നതിന് അഞ്ചിന് ”രവിപ്രഭ” സ്‌നേഹ സംഗമം പരിപാടി സംഘടിപ്പിക്കും.

ടാഗോർ തിയേറ്ററിൽ നടക്കുന്ന പരിപാടി വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാർ, നടൻ മോഹൻലാൽ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവരും പങ്കെടുക്കും. നോർക്ക റൂട്ട്‌സിന്റെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിക്ക് മുന്നോടിയായി നോർക്ക റൂട്ട്‌സിൽ ചേർന്ന വിവിധ പ്രവാസി സംഘടനകളുടെ യോഗത്തിൽ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരി, ജനറൽ മാനേജർ രശ്മി റ്റി, വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നൽകിയ സംഭാവനകൾ മുൻനിർത്തി ബഹ്റൈൻ ദേശീയ ദിനാഘോഷ ചടങ്ങിലാണ് ഭരണാധികാരിയായ ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് രവി പിള്ളയ്ക്ക് ബഹുമതി സമ്മാനിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *