ആർ.ജെ.ഡി റാന്നി മണ്ഡലം കമ്മറ്റി വിദ്യാർത്ഥികളെ ആദരിക്കുന്നു.

Kerala Pathanamthitta

റാന്നി – ആർജെഡി റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെയും, ഉന്നത വിദ്യാഭ്യാസത്തിനു റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്നു. വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം പരിശ്രമം, ആത്മവിശ്വാസം, അധ്വാനം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ടു നേടിയ ഈ ഉജ്ജ്വല വിജയത്തിന് അഭിനന്ദനങ്ങൾ. വിദ്യാഭ്യാസം മാത്രമല്ല നല്ല പൗരന്മാരായി വളരുക എന്നത് കൂടിയാകണം നമ്മുടെ നമ്മുടെ അവസാന ലക്ഷ്യം. മെറിറ്റ് കോൺക്ലേവ് 2025 എന്ന ഈ ആദരവേദി നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു ഭാവിയിലെ കൂടുതൽ വിജയങ്ങളിലേക്കുള്ള വഴി തെളിയട്ടെ.ആർജെഡി റാന്നി നിയോജകമണ്ഡലം ഏർപ്പെടുത്തിയിരിക്കുന്ന ഈ ആദരവ് പുതിയ തലമുറക്കുള്ള പ്രചോദനമായി മാറട്ടെ. സ്വാഗത സംഘത്തിന് വേണ്ടി ചെയർമാൻ പ്രശാന്ത് ബി മോളിക്കൽ, കൺവീനർ ബിജോയ് ടി മാർക്കോസ്, കോർഡിനേറ്റർ ഡോ. ഷീന പിഇ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *