ആറന്മുള മൽസര വള്ളംകളിയുടെ ചരിത്രം . ( 1972- 2023 )

Pathanamthitta Special

ഇന്ന് കന്നി ഉത്രട്ടാതിയാണ്. കന്നിമാസത്തിലാണ് ചില കൊല്ലങ്ങളിൽ ഉത്രട്ടാതി നടക്കാറുള്ളത്.
ആറന്മുള മൽസര വള്ളംകളിയുടെ ചരിത്രം . ( 1972- 2023 )

ആറന്മുള വള്ളംകളിയിൽ വേഗമൽസരം ആരംഭിക്കുന്നത് 1972 മുതലാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മൽസരവള്ളംകളിയുടെ ചരിത്രം കുറിച്ചിടേണ്ടത് ആവശ്യമാണെന്നു തോന്നുന്നു. പോയ വർഷത്തെ ചരിത്രം പോലും അരണയുടെ കൂട്ട് മറന്നിട്ട് പൈതൃകമേ പെതൃകമേ എന്നു ജപിക്കുന്നവരുടെ കണ്ണു തുറക്കുന്നെങ്കിൽ തുറക്കട്ടെ എന്ന വ്യക്തമായ ഉദ്ദേശ്യം ഈ ചരിത്രക്കുറിപ്പുകൾക്കുണ്ട്. വിയോജിക്കുന്നവർക്ക് മാന്യമായി വിയോജിക്കാം. അഭിപ്രായങ്ങൾ പറയാം. ചരിത്രം പല കോണിൽ നിന്നുള്ള വീക്ഷണം കൂടിയാണല്ലോ. പൈതൃക വാദികൾ തയ്യാറാക്കുന്ന എതിർ ചരിത്രം പോലും പ്രതീക്ഷിക്കുന്നു. വള്ളംകളി നാളിൽ വെള്ളത്തിൽ കിടന്ന് കൂവുകയും ഓരിയിടുകയും അടിക്കുകയും നയമ്പെടുത്ത് എറിയുകയും പവലിയനിൽ കേറി പള്ളു പറയുകയും ചെയ്യുന്നതിലും എത്ര ഭേദമാണത്.

നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജീവിക്കുന്നവരാണ്. ഭാരതം ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന വിധം പുരോഗമിച്ച കാലം. വേഗമൽസരം ഒരു സ്പോർട്സ് എന്ന നിലയിൽ കണ്ടു വേണം സംഘടിപ്പിക്കാനും പങ്കെടുക്കാനും. നിയമങ്ങൾ യുക്തിസഹവും നടപ്പാക്കാവുന്ന വിധമുള്ളതുമായിരിക്കണം.

കുറിപ്പുകളിൽ നിഷ്പക്ഷത പാലിക്കാൻ പരമാവധി ശ്രമിക്കും. അപ്രിയ സത്യങ്ങൾ ചിലത് തുറന്നെഴുതും. എല്ലാം വള്ളംകളി നല്ലതാകാനും മെച്ചപ്പെടാനും ആവേശകരമാകാനും വേണ്ടിയാണ്.

1972 ലെ മൽസര വള്ളം കളിയിലേക്കു പ്രവേശിക്കുന്നതിനു മുൻപ് 1957 എന്ന വർഷത്തിലേക്കു പോകേണ്ടതുണ്ട്. അവിടം തൊട്ടു തുടങ്ങാം.

റാന്നി മുണ്ടപ്പുഴ പത്മനാഭനാചാരി, കൊച്ചു കുഞ്ഞാചാരി എന്നീ രണ്ടു തച്ചപെരുമാക്കൾ ആദ്യ ഖണ്ഡങ്ങളിൽ നിറഞ്ഞു നിൽക്കും.

തുടരും.
കടപ്പാട് : ടീം കാറ്റുമറ / 𝕂𝔸𝕋𝕋𝕌𝕄𝔸ℝ𝔸

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *