ലണ്ടനിൽ ഒരു ഗുരുവായൂരപ്പൻ ക്ഷേത്രം ; ലണ്ടൻ ഹിന്ദു ഐക്യവേദിയും, മോഹൻജി ഫൗണ്ടേഷനും കൈകോർക്കുന്നു.

World
Print Friendly, PDF & Email

ക്രോയ്ഡൻ – ലണ്ടന്‍ മഹാനഗര മദ്ധ്യത്തിലും ഒരു ഗുരുവായൂരപ്പന്റെ ക്ഷേത്രം എന്ന ലണ്ടൻ ഹൈന്ദവരുടെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്ടേഷനും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ സങ്കടിപ്പിക്കുന്നു. ഈ വരുന്ന ജനുവരി 25ആം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ക്രോയ്ഡണിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം LHA ടീം കുട്ടികളുടെ ഭജന. കുട്ടികൾ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, ജാതി മത ഭേദമന്യേ എല്ലാവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് –
സുരേഷ്ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുഭാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523
ഗീത ഹരി – 07789776536

Leave a Reply

Your email address will not be published. Required fields are marked *