ചികിത്സാപ്പിഴവ് മൂലം ഒരു രോഗിയുടെയും ജീവൻ പൊലിയരുത് ; ജനനീതി സംരക്ഷണ വേദി (JSV) സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Kerala Eranakulam Health
Print Friendly, PDF & Email

ജനനീതി സംരക്ഷണ വേദി (JSV) പത്രക്കുറിപ്പ് .

എറണാകുളം – സംസ്ഥാനത്തെ ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും അനാസ്ഥകൊണ്ട് രോഗികൾക്ക് ഉണ്ടാകുന്ന അപകടകരമായ സ്ഥിതിയും മരണങ്ങളും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത് ഇത്. ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും വേണ്ട രീതിയിലുള്ള സംരക്ഷണം സംഘടനാപരമായും നിയമപരമായും ലഭിക്കുന്നുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ രോഗികൾക്ക് വേണ്ടതായ സംരക്ഷണവും നഷ്‌ടപരിഹാരവും ലഭ്യമാക്കുന്നതിന് കഴിയാറില്ല. ഈ സാഹചര്യത്തിൽ ആശുപത്രികളിലെ അനാസ്ഥമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകളുടെ ഒത്തു ചേരലിന്റെ ഫലമായി രൂപം കൊണ്ട സംഘടനയാണ് “ജനനീതി സംരക്ഷണ വേദി (JSV)”. ചികിത്സാ പിഴവിനെതിരെയും, ചികിത്സാ നിഷേധത്തിനെതിരെയും ശക്തമായ നിയമപോരാട്ടവും ബോധവൽക്കരണവും നടത്തുന്ന സംഘടനയാണ് JSV.

ആശുപത്രിയിൽ ഉണ്ടാകുന്ന ചികിത്സാപ്പിഴവ് മൂലം ഒരു രോഗിയുടെയും ജീവൻ പൊലിയരുത്.

കഴിഞ്ഞ ബുധനാഴ്ച ജനുവരി 8 ന് (08/01/2025) വൈകിട്ട് 3 മണിക്ക് സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ് ഘാടനം നടന്നു.
പെരുമ്പാവൂർ സിവിൽ സ്റ്റേഷന് സമീപമുള്ള ലോട്ടസ് ടവറിൽ (1st ഫ്ലോർ ) ആണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ബഹു: പെരുമ്പാവൂർ MLA ശ്രീ. എൽദോസ് കുന്നപ്പള്ളി ഓഫീസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു . ഓഫീസിന്റെ ഉദ്ഘാടന വേളയിൽ പങ്കെടുത്ത എല്ലാവർക്കും ജനനീതി സംരക്ഷണ വേദി സംസ്ഥാന കമ്മറ്റി നന്ദി അറിയിച്ചുകൊള്ളുന്നു. തുടർന്ന് ഉള്ള പ്രവർത്തനങ്ങളിലും എല്ലാ നല്ലവരായ നാട്ടുകാരെയും സുഹൃത്തുക്കളെയും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന് സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി,
ശ്രീമതി. Adv. സുചിത്ര. എസ് – ചെയർപേഴ്സൺ. (MOB: 82812 03705)
ജനറൽസെക്രട്ടറിമാർ.
1 ശ്രീമതി. അന്ന രാജു (MOB: 75618 57100)
2 ശ്രീമതി. ഷീബാ സൂര്യ (MOB: 98959 15569)
3 ശ്രീ. ജാക്സൺ ബെനഡിക്റ്റ് (MOB: 97448 58556)

ജനനീതി സംരക്ഷണ വേദി (JSV)
(Reg No. TSR/TC/125/2024)
ലോട്ടസ് ടവർ, 1st ഫ്ലോർ.
മിനി സിവിൽ സ്റ്റേഷന് സമീപം,
പെരുമ്പാവൂർ, PIN 683542.

Leave a Reply

Your email address will not be published. Required fields are marked *