ചത്ത പൂച്ചയെ നീക്കാന്‍ മച്ചില്‍ കയറി: ഏണിയില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

Pathanamthitta
Print Friendly, PDF & Email

പന്തളം: ചത്ത പൂച്ചയെ നീക്കാന്‍ കയറിയ മധ്യവയസ്‌കന്‍ മച്ചിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ചേരിക്കല്‍ ഓതുകടവില്‍ പൂമംഗലത്ത് വീട്ടില്‍ ടി.എസ്. പ്രസാദ് (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മാങ്ങാലമുകടിയില്‍ സുകുമാരന്റെ ഉടമസ്ഥതയിലുള്ള മുകടിയില്‍ തുണ്ടില്‍ വീട്ടിലാണ് അപകടം നടന്നത്.

വീടിന്റെ മച്ചിനുമുകളില്‍ പൂച്ച ചത്തിരിക്കുന്നതായി ഇവിടെ വാടകയ്ക്കു താമസിക്കുന്ന സോമന്‍ അറിയിച്ചതനുസരിച്ചയാണ് പ്രസാദ് എത്തിയത്. പൂച്ചയെ എടുത്തു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏണിയില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രസാദിനെ
പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുംബൈയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രസാദ് സകുടുംബം മുംബൈയിലായിരുന്നു താമസം. രണ്ടാഴ്ച മുന്‍പ് സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയ പ്രസാദും കുടുംബവും തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.

ചെങ്ങന്നൂര്‍ ഗവ: ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വത്സലയാണ് മാതാവ്. ഭാര്യ: ജയശ്രീ. മക്കള്‍: ആദിത്യ ശ്രീ പ്രസാദ്, ആസ്താ ശ്രീ പ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *