ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ നാളെ തുടങ്ങും (20)

Kerala Pathanamthitta

പത്തനംതിട്ട – ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ (20) ആരംഭിക്കും. ജില്ലയില്‍ നിന്നും 660 പഠിതാക്കള്‍ ഇത്തവണ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ പരീക്ഷ എഴുതും. സാക്ഷരതാ മിഷന്റെ സമ്പര്‍ക്ക പഠന ക്ലാസുകളില്‍ പങ്കെടുത്ത് പത്ത് മാസത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ പരീക്ഷയ്ക്ക് എത്തുന്നത്. ഒന്‍പതു തുല്യതാ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ നടന്നത്. ഇത്തവണ പരീക്ഷ എഴുതുന്നതില്‍ 476 പേരും സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 229 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 19 പേരും പരീക്ഷ എഴുതുന്നു. സമന്വയ – ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതിയിലുള്‍പ്പെട്ട എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ കുളനട ഗ്രാമപഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതും.

ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്തനംതിട്ട, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴഞ്ചേരി, ഗ്രാമപഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുളനട, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുറ്റൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഒന്നും രണ്ടും വര്‍ഷ തുല്യതാപരീക്ഷകള്‍ രാവിലെ 9.30 ന് ആരംഭിക്കും. മെയ് 20 ന് ആരംഭിക്കുന്ന പരീക്ഷ മെയ് 25 ന് പൂര്‍ത്തിയാകും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *