കേരളത്തിലെയും, പഞ്ചാബിലെയും കുടിയന്മാരെ കടത്തിവെട്ടി തെലുങ്കാന ; 1700 കോടിയിലേറെ രൂപയുടെ മദ്യം ക്രിസ്തുമസ് ന്യൂഇയറിന്‌ കുടിച്ചു റിക്കാർഡിട്ടു

India
Print Friendly, PDF & Email

ഹൈദരാബാദ്: മദ്യപാനത്തിൻറെ കാര്യത്തിൽ പുതിയ പുതിയ റിക്കാർഡുകളുടെ പിറകെയാണ് ഇന്ത്യാക്കാർ. ഓരോ ക്രിസ്മസ് – പുതുവത്സര സീസണുകളിലും മലയാളികളും, പഞ്ചാബികളും റിക്കാര്ഡാരിക്കാറുള്ളതാണ് ഇതുവരെ കണ്ടിട്ടുള്ളത്. എന്നാൽ കേരളത്തിൽ ഇക്കുറി 700 കോടിയും കടന്നുള്ള റെക്കോഡാണെങ്കിൽ കേരളത്തിൻറെ ഇരട്ടിയിലേറെയുള്ള ‘കുടി’യുടെ കണക്കാണ് തെലങ്കാനയിൽ നിന്നും പുറത്തുവരുന്നത്. ക്രിസ്മസ് – പുതുവത്സര സീസണിൽ 1700 കോടിയിലേറെ രൂപയുടെ മദ്യമാണ് തെലങ്കാനയിൽ വിറ്റഴിച്ചത്. പഞ്ചാബിന്റെ കണക്ക് കുറേക്കാലമായി കാണുന്നില്ല. ആഘോഷങ്ങളൊന്നും തന്നെയില്ലങ്കിലും ദിവസവും കുടിച്ചു റിക്കാർഡിടുന്നതിൽ ലോകമാകെയുള്ള പഞ്ചാബികൾ എന്നും മുന്നിൽത്തന്നെ.

ഡിസംബർ 23 മുതൽ 31 വരെയുള്ള കാലയളവിലാണ് തെലങ്കാനയിൽ 1,700 കോടി രൂപയുടെ മദ്യവിൽപന നടന്നത്. 2023 നെ അപേക്ഷിച്ച്‌ 200 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ക്രിസ്മസ് – പുതുവത്സര സീസണിലെ റെക്കോഡ് മദ്യവിൽപ്പനയാണ് ഇക്കുറി ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *