ട്യൂഷന് പോയ പെൺകുട്ടിക്ക് പിന്നാലെയെത്തി ആരും ഇല്ലാത്ത സ്ഥലത്തെത്തിയപ്പോൾ കടന്നുപിടിച്ചു ലൈംഗികാക്രമം.

Crime
Print Friendly, PDF & Email

ആലപ്പുഴ : ട്യൂഷന് പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ റോഡിൽവെച്ച് കടന്നുപിപിടിച്ചു ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കീരിക്കാട് ഇരുമ്പാണി ലക്ഷംവീട്ടിൽ അഖിലിനെ (27)യാണ് മാന്നാർ പോലീസ് പിടികൂടിയത്. ഒറ്റക്ക് സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി ഭയന്ന നിലവിളിച്ച് ഓടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാന്നാർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *