മുംബയിലെ ഫുട്‌ബോൾ ക്ലബ്ബിൽ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ

Crime

അടൂർ: ഫുട്‌ബോൾ ക്ലബ്ബിൽ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം അറയ്ക്കൽ വീട്ടിൽ ജോൺ ബോസ്‌കോ (33)യെയാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശിയായ യുവാവിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് ഇയാൾ പലപ്പോഴായി തട്ടിയെടുത്തത്. ഫുട്‌ബോൾ പ്രേമിയായ യുവാവ് മുംബൈയിലുള്ള ഒരു ക്ലബ്ബിൽ ചേരാൻ വേണ്ടി ചെന്നപ്പോഴാണ് ജോൺ ബോസ്‌കോയെ പരിചയപ്പെടുന്നത്. ക്ലബ്ബിന്റെ ഫിസിയോ തെറാപ്പിസ്റ്റാണെന്ന് പരിചയപ്പെടുത്തിയാണ് സമീപിച്ചതെന്ന് യുവാവ് പറയുന്നു. ഈ സമയം മറ്റൊരു ക്ലബ്ബിൽ ചേർക്കാമെന്ന് പറയുകയും ഇതിന് കുറച്ച് പണം ചെലവാകുമെന്നും പറഞ്ഞു. ഇതിനെ തുടർന്ന് പലപ്പോഴായി പണം കൈമാറുകയായിരുന്നു. പിന്നീട് ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് പോലീസിൽ പരാതി നൽകുന്നത്. ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ, എസ്.എച്ച്.ഒ.ശ്യാം മുരളി, എസ്.ഐ.മാരായ എ.അനീഷ്, കെ.എസ്.ധന്യ, എ.എസ്.ഐ.അശോകൻ, എസ്.സി.പി.ഒ സി.ആർ.രാജേഷ്,സി.പി.ഒ അർജ്ജുൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഒന്നിൽ കൂടുതൽ ആളുകളുടെ കയ്യിൽ നിന്നും സമാനരീതിയിൽ പണം തട്ടിയെടുത്തതായി സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *