പന്തളം – പരാതി പരിഹാരത്തിലൂടെ നന്മയുടെ ഇടമായി മാറിയ അദാലത്ത് ഹാളിലേക്കെത്താൻ ഒന്നും തടസമാകരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഭിന്നശേഷിക്കാരിയായ നെഹിൻ. കാലപ്പഴക്കമുള്ള പരാതികൾ, സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങൾ, നിരാലംബരുടെ ജീവിതത്തുടർച്ചയ്ക്കുള്ള തീരുമാനങ്ങൾ, സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിലെ സത്വര നടപടികൾ തുടങ്ങി ജനനന്മ മാത്രം ലക്ഷ്യമാക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലെ വിശേഷങ്ങളാണ് ഇവിടേക്ക് നയിച്ചതെന്ന് പന്തളം കുളനട തെക്കേമണ്ണിൽ റെജില- നാസർ ദമ്പതികളുടെ മകൾ നെഹിൻ സാക്ഷ്യം.
ജനങ്ങൾക്കൊപ്പം നിൽക്കുന്ന മന്ത്രിയെ ഒന്നുകാണണം, കരങ്ങളിൽ ഒന്നുതൊടണം- ഇത്രമാത്രം. ഇതിനായി ഏറെദൂരം താണ്ടിയെത്തി മന്ത്രി വീണാ ജോർജിന്റെ സാമീപ്യത്തിലും കരവലയത്തിലും ഒരുസർക്കാർ ഒപ്പമുണ്ടെന്ന തിരിച്ചറിവ് ഉറപ്പിക്കുകയായിരുന്നു, ഒപ്പം തുടർജീവിത സ്വപ്നങ്ങൾക്ക് പുതുചിറകുകൾ മുളപ്പിക്കാമെന്ന ആത്മവിശ്വാസവും.

ഫോട്ടോ ക്യാപ്ഷൻ: നെഹിൻ
• അതിരുകളില്ലാത്ത സന്തോഷാശ്ലേഷം …അദാലത്തുകളിൽ ജനകീയ പ്രശ്‌നങ്ങൾക്ക് അതിവേഗ പരിഹാരമാകുന്നതിന്റെ ആഹ്ലാദം പങ്കിടാൻ മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് വേദിയിലെത്തി മന്ത്രി വീണാ ജോർജിന്റെ കരവലയത്തിലേക്ക് ചേരുന്ന ഭിന്നശേഷിക്കാരിയായ നെഹിൻ


