ലോക എയ്ഡ്സ് ദിനാചരണം ഡിസംബർ 2 ന് ഇലവുംതിട്ടയിലും

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണം കൂടുന്നു.
2023ൽ 26 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കൊല്ലം ഇതേവരെ 31 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 57 കേസുകളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള എറണാകുളത്ത് 237 പോസിറ്റീവ് കേസുകളുണ്ട്. ലൈംഗിക തൊഴിലാളികളിലും ട്രാൻസ്‌ജെൻഡറുകളിലുമാണ് രോഗം കൂടതലായി കണ്ടെത്തിയത്. ലഹരി സിറിഞ്ച് ഉപയോഗിക്കുന്നവരിലും എയ്ഡ്‌സ് കണ്ടുവരുന്നുണ്ട്. യുവാക്കളുടെയിടയിൽ രോഗ ബാധ ഏറുന്നതായും റിപ്പോർട്ടുകളുണ്ട്. ബോധവത്കരണത്തിലൂടെ മാത്രമേ കേസുകൾ കുറച്ചുകൊണ്ടുവരാൻ കഴിയൂവെന്ന് പത്തനംതിട്ട ഡിഎംഒ ഡോ.എൽ.അനിതാ കുമാരി പറഞ്ഞു.

മെഴുവേലി പഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, വനിതാ ഐടിഐ യുടെയും നേതൃത്വത്തിൽ ഡിസംബർ 2 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇലവുംതിട്ടയിലെ മെഴുവേലി വനിതാ ഐടിഐ യിൽ വെച്ച് ലോക എയ്ഡ്സ് ദിനാചരണ പരിപാടികൾ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പിങ്കി ശ്രീധർ അറിയിച്ചു. റാലിയും, മനുഷ്യച്ചങ്ങലയും, കുട്ടികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *