അബുദാബി : യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി, അടക്കമുള്ള പ്രധാന നഗരങ്ങളിൽ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഡിസംബർ 2, 3 തീയതികളിലാണ് നിരോധനമെന്ന് സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നീ പ്രധാന നഗരങ്ങളിലേയ്ക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് അധികൃതർ അറിയിച്ചത്. നഗരങ്ങളിലെങ്ങും പരിപാടികളും ഷോകളും അരങ്ങേറുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് .
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിലെ പ്രവൃത്തി സമയം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. മെട്രോ, ബസ് സമയങ്ങളിലും മാറ്റമുണ്ടാവും.വാഹന പാർക്കിങ്ങിനും പണം ഈടാക്കില്ല. ഡിസംബർ 2നും 3നും ദുബായിൽ ബഹുനില പാർക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാർക്കിങും സൗജന്യമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. മെട്രോ സർവീസുകൾ 30 നവംബർ, ഡിസംബർ 2, 3 തീയ്യതികളിൽ രാവിലെ 5:00 മുതൽ സർവീസ് ആരംഭിക്കും ഡിസംബർ ഒന്നിന് രാവിലെ 8 മുതലായിരിക്കും സർവീസ് തുടങ്ങുകയെന്നും അധികൃതർ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

