കുറ്റൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കുറ്റൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. യു.പി സ്‌കൂൾ ഓതറ , കുറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവടങ്ങളിൽ കായിക മത്സരങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കലാമത്സരങ്ങൾ നടത്തി. വൈസ് പ്രസിഡന്റ് സാലി ജോൺ ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ ആർ. നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. റ്റി. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ ജിനു തോമ്പുംകുഴി, വിശാഖ് വെൺപാല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ജി. സഞ്ചു , ജോ ഇലഞ്ഞിമൂട്ടിൽ, റ്റി. പ്രവീൺ കുമാർ ,പ്രസന്നകുമാർ, സാറാമ്മ കെ. വർഗീസ്സ്, ആൽഫാ അമ്മിണി ജേക്കബ്, ബിന്ദു കുഞ്ഞുമോൻ, സിന്ധുലാൽ, ശ്രീവല്ലഭൻ പി. എസ്. നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനീത ആർ പണിക്കർ , യൂത്ത് കോ- ഓർഡിനേറ്റർ നിതിൻ ആർ. എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം കുറ്റൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡിസംബർ മൂന്നിന് വൈകിട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *