മലകയറുന്നതിനിടെ ഹൃദയാഘാതം ; ആന്ധ്രാപ്രദേശ് സ്വദേശിയായ അയ്യപ്പൻ മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ശബരിമല ദർശനത്തിനായി മാള കയറുന്നതിനിടെ ഹൃദയാഘാതം മൂലം ഒരയ്യപ്പൻ മരിച്ചു. ശബരിമലയിൽ എത്തിയ അയ്യപ്പനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) എന്ന അയ്യപ്പനാണ് മരിച്ചത്.
മലകയറുന്നതിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. എന്നാലും അദ്ദേഹം നടന്നുതന്നെ ശബരിമല സന്നിധാനത്ത് എത്തുകയായിരുന്നു. തളർന്ന വീണ അദ്ദേഹത്തെ പെട്ടെന്ന് തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *