കൊടുമൺ സാനിറ്റേഷൻ പാർക്കിനായി ന‌ടപടികൾ വേഗത്തിലാക്കി പത്തനംതിട്ട ശുചിത്വ മിഷൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന് കീഴിലുളള കൊടുമൺ എസ്റ്റേറ്റിൽ സാനിറ്റേഷൻ പാർക്കിനായി നടപടികൾ വേഗത്തിലാക്കി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. കൊടുമൺ എസ്റ്റേറ്റിൽ വിപുലമായ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കാനാണ് ജില്ലാ ശുചിത്വ മിഷൻ പദ്ധതിയിടുന്നത്.

പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസിന്റെ നേതൃത്വത്തിലുളള സംഘം ഇതിന്റെ ഭാഗമായി കൊടുമൺ എസ്റ്റേറ്റിൽ സ്ഥല പരിശോധന നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ നൈസാം എ എസ്, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥരും സ്ഥല പരിശോധനയുടെ ഭാഗമായി. എസ്റ്റേറ്റ് മാനേജർ ജോൺ തോമസ്, അസിസ്റ്റന്റ് മാനേജർ സുകന്യ എന്നിവരും ന‌ടപടികളുടെ ഭാഗമായി. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ കൂടിയാലോചന യോഗങ്ങളും തുടർ നടപടികളും ഉണ്ടാകുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *