അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കണം ; ഡോ: വർഗീസ് പേരയിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരുടെ പേരിൽ ശക്തമായ നടപടി എടുക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും പ്രൈവറ്റ് കോളജ് അധ്യാപക സംഘടനയുടെ മുൻ അക്കാദമി കമ്മിറ്റി കൺവീനറും സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ടു മായ ഡോ. വർഗീസ് പേരയിൽ ആവശ്യപ്പെട്ടു. അധികമായി കൈപ്പറ്റിയ തുക തിരിച്ചടച്ചാൽ തീരുന്ന പ്രശ്നമല്ല ഇതെന്നും സമൂഹത്തിന് അപമാനകരമായ രീതിയിലുള്ള നടപടി കൈക്കൊണ്ടവർ ഏത് പാർട്ടിയിൽ ഉള്ളവരാണെങ്കിലും അവരെ കണ്ടെത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള ആർജ്ജവം എല്ലാ രാഷ്ട്രീയ പാർട്ടികളും കാണിക്കണം എന്നും ഡോ വർഗീസ് പേരയിൽ ആവശ്യപ്പെട്ടു

ബിജു നൈനാൻ മരുതുക്കുന്നേൽ

Leave a Reply

Your email address will not be published. Required fields are marked *