നവീൻബാബുവിന്റെ മരണം കൊലപാതകം: സത്യം കണ്ടെത്താൻ സിബിഐ അന്വേഷണം തന്നെ വേണമെന്ന് പഴകുളം മധു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ കണ്ടെത്താൻ സി ബി ഐ അന്വേഷണം വേണമെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു.സർക്കാരിലും പോലീസിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.ഈ സംഭവത്തിൽ സിപിഎം പാർട്ടിക്ക് പങ്കുള്ളത് കൊണ്ടാണ് അന്വേഷണം ഇഴയുന്നത്. കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ സിപിഎം ജില്ലാ കമ്മിറ്റി സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും കുടുംബത്തിനൊപ്പമുണ്ടോ എന്ന് വ്യക്തമാക്കണം.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സിപിഎം നിരന്തരം ആവശ്യപ്പെട്ടതിന് പിന്നിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള തന്ത്രമായിരുന്നോ എന്ന് സംശയിക്കണം. ഇനിയെങ്കിലും കൂടെ നിന്ന് ചതിക്കാതെ സിപിഎം കള്ളക്കളി അവസാനിപ്പിക്കണം. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലീസ് അന്വേഷിച്ചാൽ കുറ്റവാളികൾ രക്ഷപ്പെടുകയെ ഉള്ളു.ഇതുവരെയുള്ള അന്വേഷണം പ്രതികളെ സഹായിക്കുന്ന വിധത്തിലാണ് നടത്തിയതെന്നും പഴകുളം മധു കുറ്റപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *