ആലപ്പുഴ മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യു

Health Alappuzha

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ഓർത്തോ പീഡിക്‌സ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ (1), സീനിയർ റസിഡന്റ് (1), സൈക്യാട്രി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിലവിൽ ഒഴിവുള്ള സീനിയർ റസിഡന്റ് (1 വീതം) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സീനിയർ റസിഡന്റിന്റെ അഭാവത്തിൽ നോൺ അക്കാദമിക് ജൂനിയർ റസിഡന്റിനെയും പരിഗണിക്കും. മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി-അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഡി/എംഎസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിഎൻബി/എംബിബിഎസ്, തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ജനന തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *