അടൂർ: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി.ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു വീണു. ബസിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥിനിക്ക് നിസാര പരിക്കേറ്റു. ചെങ്ങന്നൂർ സ്വദേശിനി നേഹ സാറാ നെബു (19)നാണ് പരുക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് എം.സി റോഡിൽ മിത്രപുരത്തു വച്ചാണ് സംഭവം. കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിന്റെ ചില്ലാണ് ഓട്ടത്തിനിടയിൽ പൊട്ടിവീണത്. തുടർന്ന് യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.


