പത്തനംതിട്ട – നഗരസഭയിലെ രണ്ടാംവാർഡ് ഉള്‍പ്പെടുന്ന നന്നുവക്കാട്, അഞ്ചക്കാല പ്രദേശങ്ങളിലെ സാമൂഹിക വിരുദ്ധരുടെ ശല്യം സഹിക്കാനാവാതെ നാട്ടുകാരുടെ പ്രതിഷേധം. നന്നുവക്കാട് കമ്മട്ടിപ്പാടം ക്ലബ്ബിനെതിരേയായിരുന്നു സമരം. ഇവിടം കേന്ദ്രീകരിച്ചു പല തരത്തിലുള്ള ലഹരി ഉപയോഗം നടക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനെ എതിര്‍ക്കുന്നവരുമായി നിരന്തരം സംഘട്ടനവും നടക്കുന്നു. പോലീസ്, എക്‌സൈസ് അധികൃതര്‍ ഇടക്കൊക്കെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഫലപ്രദമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. കമ്മട്ടിപ്പാടത്തുകാരെക്കൊണ്ട് സഹികെട്ടപ്പോളാണ് ഈ പ്രദേശത്ത് സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രദേശവാസികള്‍ സംഘടിച്ച് പ്രകടനവും യോഗവും നടത്തിയത്. സി.ജി.ജോര്‍ജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും, സിഐടിയു നേതാവുമായ എം.ജെ. രവി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ. അനീഷ്, ശോഭ കെ. മാത്യു, അജിന്‍ വര്‍ഗീസ്, സോണി, പി.എം.ബാബു എന്നിവര്‍ പ്രസംഗിച്ചു.


