കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽ തലമുറകളുടെ ഒത്തു ചേരൽ 19ന് ; ഇന്ന് കൊടിയേറും.

Kerala Alappuzha
Print Friendly, PDF & Email

എടത്വാ : തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19ന് നടക്കും. അതിന് മുന്നോടിയായി ഇന്ന് വെള്ളിയാഴ്‌ച രാവിലെ 9ന് കൊടിയേറും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഹെഡ്‍മാസ്റ്റർ റെജിൽ സാം മാത്യു അധ്യക്ഷത വഹിക്കും. ഇക്കഴിഞ്ഞ എസ്. എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ സജി പി ഏബ്രഹാം അനുമോദിക്കും.

19ന് ഉച്ചയ്ക്ക് 2 മണിക്ക് തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനം നടത്തും.ഇൻഡ്യ പെന്തെ കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ റവ.ഡോ.കെ.സി.ജോൺ മുഖ്യ പ്രഭാഷണം നടത്തും. സിഎസ്ഐ സഭ മുൻ മോഡറേറ്ററും പൂർവ്വ വിദ്യാർത്ഥിയുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ ക്യാഷ് അവാർഡ് സമ്മാനിക്കും.തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ പ്രതിഭാ പുരസ്ക്കാരം സമ്മാനിക്കും.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു സുവനീർ ലോഗോ പ്രകാശനം ചെയ്യും. ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ എൻഡോവ്മെന്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്യും.ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ9. പി രാജൻ, ബെറ്റി ജോസഫ്,പ്രിയ അരുൺ, പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു, അഡ്വ സുരേഷ്കുമാർ, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ, പൂർവ്വ വിദ്യാർത്ഥികളായ അഡ്വ ഐസക്ക് രാജു ,അഡ്വ എം. ആർ സുരേഷ്കുമാർ, വിപി. സുചീന്ദ്ര ബാബു, സി. പി.എം ലോക്കൽകമ്മിറ്റി സെക്രട്ടറി എം കെ സജി എന്നിവർ പ്രസംഗിക്കുമെന്ന് എബി മാത്യു,ഡോ. ജോൺസൺ വി. ഇടിക്കുള , സജി ഏബ്രഹാം, ജിബി ഈപ്പൻ എന്നിവർ അറിയിച്ചു.

മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കറുകയിൽ സി തോമസ്, സംസ്ഥാന ചീഫ് എഞ്ചിനിയർ പുളിക്കത്ര ജോർജ് എം. ചെറിയാൻ ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ഈ അക്ഷര മുത്തശ്ശിയിൽ നിന്നും അറിവിന്റെ വെളിച്ചം നേടിയവരാണ്.വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *