കോന്നിയിൽ റിട്ട. എസ്.ഐയുടെ കൈ തല്ലിയൊടിച്ച കോൺഗ്രസ് പഞ്ചായത്തംഗം അറസ്റ്റിൽ

Crime

കോന്നി: തടി കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബന്ധുവായ റിട്ട. എസ്.ഐയുടെ കൈ തല്ലിയൊടിച്ച കോൺഗ്രസിന്റെ ഗ്രാമപഞ്ചായത്തംഗം അറസ്റ്റിൽ. കോന്നി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ജോസഫാണ് അറസ്റ്റിലായത്. ബന്ധുവായ റിട്ട.എസ്.ഐ ജോസ് കൊന്നപ്പാറയെ ആണ് ആക്രമിച്ചത്. മരക്കുറ്റി കൊണ്ടുള്ള അടിയിൽ ജോസിന്റെ കൈ ഒടിയുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ജോസും ജോസഫും തമ്മിൽ മുൻപ് തന്നെ വൈരാഗ്യം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും വീടിന് സമീപം നിന്ന് മാറിയുള്ള റോഡിൽ തടി കയറ്റുന്നതിനെ ചൊല്ലിയുള്ള വിഷയമാണ് ആക്രമണത്തിൽ കലാശിച്ചത്. തടി കയറ്റുമ്പോൾ റോഡ് തകരുന്നുവെന്ന തർക്കത്തിനൊടുവിൽ മരക്കുറ്റി കൊണ്ട് അടിക്കുകയായിരുന്നു. ജോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ജോസഫിനെ കസ്റ്റഡിയിൽ എടുത്തു. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഇൻസ്‌പെക്ടർ പി. ശ്രീജിത്ത് പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *