പെരുനാട് പീഡനം ; പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിലായി

Crime

പത്തനംതിട്ട – പെരുനാട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. ഇടുക്കി കമ്പംമേട് സ്വദേശി ജയപ്രകാശ് (സഞ്ചു) ആണ് അറസ്റ്റിലായത്. ഇയാളാണ് പെൺകുട്ടിയുടെ നഗ്‌ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
നിരവധി പേർ പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ മൊഴിയിൽ പ്രതികളായ 18 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇതുവതെ എട്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

പെൺകുട്ടി സ്‌കൂളിൽ പോകാൻ മടികാണിച്ചതോടെ കുടുംബാംഗങ്ങൾ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായികരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ഇടപെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്‌കൂൾ അധികൃതർ ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.

ഇൻസ്റ്റഗ്രാം വഴി താൻ ആദ്യം ഒരാളെ പരിചയപ്പെടുകയും ഇയാൾ മറ്റുള്ള സുഹൃത്തുക്കൾക്ക് തന്റെ ഫോൺ നമ്പർ കൈമാറുകയും ചെയ്തതായാണ് പെൺകുട്ടി മൊഴി നൽകിയത്. താൻ പീഡനത്തിന് ഇരയായതായും പെൺകുട്ടി മൊഴി നൽകി. തന്റെ നഗ്‌ന ചിത്രങ്ങൾ പ്രതികൾ പ്രചരിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. സിഡബ്ല്യുസി പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ ഒരാൾ പതിനെട്ട് വയസ്സിന് താഴെയുള്ള ആളാണെന്നും സൂചനയുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *