മംഗലശേരി രാഘവപണിക്കർ സോപാന സംഗീത രംഗത്തെ ഗുരുകാരണവർ – കവിയൂർ ശിവപ്രസാദ്

Music
Print Friendly, PDF & Email

തിരുവല്ല: രാഘവപണിക്കർ സോപാന സംഗീത രംഗത്തെ ഗുരുകാരണവരും പിൻതലമുറക്കാർക്ക് മാർഗദർശിയുമായ പ്രതിഭയായിരുന്നെന്നും ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് പറഞ്ഞു.മംഗലശ്ശേരിൽ രാഘവപണിക്കർക്ക് സോപാന സംഗീത സഭയുടെ ‘സോപാന സംഗീത ആചാര്യ പുരസ്കാരം സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ” വിനയവും വിവേകവും ഒത്തു ചേർന്ന ഒരതുല്യകലാകാരനാണന്നും അദ്ദേഹത്തിന് നൽകുന്ന ഈ പുരസ്ക്കാരം ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

‘ സോപാനസംഗീത സഭ ചെയർമാൻ തൃക്കാമ്പുറം ജയദേവ മാരാർ അദ്ധ്യക്ഷത വഹിച്ച പുരസ്ക്കാര സമർപ്പണ സഭ ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ഡി ദിനേശ് കുമാർ, സോപാനസംഗീതജ്ഞരായ കാവിൽ ഉണ്ണികൃഷ്ണ വാര്യർ, ഏലൂർബിജു , എന്നിവർ ചേർന്ന് ഗുരുദക്ഷിണ സമർപ്പിച്ചു.കാവാലം വിനോദ്കുമാർ, വിനു കണ്ണഞ്ചിറ, പന്തളം ഉണ്ണികൃഷ്ണൻ, കേന്ദ്ര ഫിലിം സെൻസർ ബോർഡംഗം ശിവകുമാർ അമൃതകല, പുനലൂർ പത്മാസനൻ,തിരുവല്ല മനോജ് , ഗ്രാമപഞ്ചായത്തoഗങ്ങളായ വിനോദ് കെ.ആർ,സിന്ധു ആർ. സി.നായർ, വിവിധ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ അജിത്, സുരേഷ്, നാരായണൻ നായർ, ടി.എസ് മധുസൂദനൻ, സന്തോഷ് സദാശിവമഠം തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിന് വാദ്യ രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.മുന്നോടിയായി സോപാന സംഗീതാർച്ചനയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *