സാഹസിക കായികവിനോദ പ്രോൽസാഹനത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ

Sports

പത്തനംതിട്ട – സാഹസിക കായിക വിനോദത്തിന് പ്രാധാന്യം നൽകുന്നതിന് ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽബോഡി യോഗത്തിൽ തീരുമാനം. വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തിൽ സ്പോർട്സ് കൗൺസിൽ നടപ്പാക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു.

പുതിയ തലമുറ പുതിയ കായിക മേഖല എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് അധ്യക്ഷനായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽ കുമാർ പറഞ്ഞു. ജില്ലയിലെ ആദിവാസി മേഖലയിലെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് വ്യക്തമാക്കി. പഞ്ചായത്ത് തലത്തിലെ ഫണ്ടുകൾ കായിക വികസനത്തിന് വിനിയോഗിക്കാൻ ശ്രമമുണ്ടാകണമെന്ന് കേരള സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ് ഓർമിപ്പിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *