ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ ഡബിൾ ബെല്ലടിച്ചു : സ്വകാര്യബസിന്റെ പിൻചക്രം കയറിയിറങ്ങി വീട്ടമ്മയുടെ കാലിനു പരിക്ക്

Pathanamthitta

പത്തനംതിട്ട: ബസ്സിൽ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ബെല്ലടിച്ചതിനെ തുടര്‍ന്ന് താഴേക്കു വീണ വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ചതഞ്ഞരഞ്ഞു. വടശേരിക്കരയില്‍ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. കുമ്പളാംപൊയ്ക സ്വദേശിനി ശോഭനയാണ് അപകടത്തില്‍പ്പെട്ടത്. കുടമുരുട്ടി – പത്തനംതിട്ട – പന്തളം റൂട്ടിലോടുന്ന അല്‍ അമീന്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം. ബസ് മുന്നോട്ട് എടുക്കുമ്പോള്‍ കാല്‍തെന്നി അടിയിലേക്ക് വീഴുകയായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *